കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി.ഡിസംബർ 10ന് ഡൽഹിയിലെ നന്ദ് നഗരിയിൽ നിന്ന് കാണാതായ 60 കാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഴത്തെ നിലയിലെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ആശാ ദേവി (60) ആണ് മരിച്ചത്. ഡിസംബർ 10 മുതൽ അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകൻ മഹാവീർ സിംഗ് (33) നന്ദ് നഗ്രി പൊലീസ് സ്റ്റേഷനിൽ 13-ന് പരാതി നൽകി.
നന്ദനഗരിയിൽ വാടകക്കാരിൽ നിന്ന് വാടക വാങ്ങാൻ പോയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് മകൻ്റെ പരാതിയിൽ പറയുന്നു.വെള്ളിയാഴ്ച വൈകുന്നേരത്തോടെ, ഡൽഹിയിലെ ഹർഷ് വിഹാറിലെ ആശാ ദേവിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വസതിയുടെ താഴത്തെ നിലയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. താഴത്തെ നിലയിലെ കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് ബെഡ് ബോക്സിനുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആശാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ അറിയിച്ചു.














