പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം


പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ല. വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.


സംഭവത്തില്‍ ഷാരോണിന്‍റെ കാമുകിയായ പെണ്‍കുട്ടി ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നു. ഷാരോണിനെ താന്‍ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊന്നെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറയുന്നു.




Sharing is Caring