ഇന്ധന വില കുറക്കാത്ത പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി ജെ പി പ്രതിഷേധ ധർണ്ണ നടത്തി.


കോഴിക്കോട് : നരേന്ദ്ര മോഡി സർക്കാർ രണ്ട് തവണ ഇന്ധന വില കുറച്ചിട്ടും കേരളത്തിൽ ഇന്ധന വില കുറയ്ക്കാത്ത പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി.ജെ.പി വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി കാമ്പുറം ബീച്ചിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ബി ജെ.പി. സംസ്ഥാന സമിതി അംഗം ടി.പി. സുരേഷ് ഉദ്ഘാടനം ചെയ്തു.

നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യപ്രഭാഷണം നടത്തി


വെസ്റ്റ് ഹിൽ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം അദ്ധ്യക്ഷത വഹിച്ചു

online news portal

മുൻ മണ്ഡലം പ്രസിഡണ്ട് പി. പീതാംബരൻ ,
മണ്ഡലം ജനറൽ സെക്രട്ടറി.എൻ.പി. പ്രകാശൻ , മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുജിത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.സുകുമാരൻ ,ശ്രീജ ജനാർദ്ധനൻ ,ഏരിയ വൈസ് പ്രസിഡണ്ട് മാലിനി സന്തോഷ്, സെക്രട്ടറി കെ. മനോഹരൻ , ഒ.ബി സി മോർച്ച ഏരിയ പ്രസിഡണ്ട് സജീവ് പ്രസാദ്, ടി.വിനോദ്, പി.രാഗേഷ്, എസ് പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.