ഏറ്റവും വലിയ സ്പോർട്സ് എക്സ്പോ തുടങ്ങി


തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയ സ്പോർട്സ് എക്സ്പോയ്ക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്പോർട്സ് ഉപകരണ നിർമാതാക്കളുടേയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടേയും 40ഓളം സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. കായിക ഉപകരണങ്ങൾക്ക് പുറമെ ജിം ഉപകരണങ്ങൾ, ഹെൽത്ത് കെയർ, സ്പോർട്സ് ഉപകരണങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.


പരിമിതമായ സ്ഥലത്തു ഒരേസമയം 16 പേർക്ക് വരെ വ്യായാമം ചെയ്യാൻ കഴിയുന്ന ജിം സംവിധാനം പ്രദർശനത്തിൽ ശ്രദ്ധിക്കപ്പെട്ടു. പൂനെ ആസ്ഥാനമായ സമ്മിറ്റ് സ്പോർട്സ് ആണ് വൈവിധ്യമാർന്ന ഓപൺ ജിം ഉപകരണങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. വിവിധ കാലാവസ്ഥയിൽ പ്രവർത്തിക്കാൻ കഴിയുന്ന ജിം ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ട്. ഐ ഐ ടി മദ്രാസിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച നേട്രിൻ ആപ്പിന്റെ ഡെമോൺസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്. ഫിറ്റ്നസിൽ നേട്രിൻ തത്സമയ ആപ്പ് ഫിസിയോളജിക്കൽ ഡാറ്റ ട്രാക്കുചെയ്യാൻ സഹായിക്കും. അത് വഴി ഒരാൾക്ക് വ്യായാമ രീതിയിൽ വരുത്തേണ്ട ക്രമീകരണങ്ങൾ ട്രെയ്നറുടെ സഹായമില്ലാതെ ചെയ്യാനാകും. സ്പോർട്സ് മെഡിസിൻ വിഭാഗത്തിലും വ്യത്യസ്തമായ ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്. ഉപകരണങ്ങൾക്ക് മികച്ച വിലക്കിഴിവിൽ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. രാവിലെ 9.30 മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്.




Sharing is Caring