ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യമുയര്‍ത്തി അമേരിക്കന്‍ നിയമനിര്‍മാതാവ്

ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യമുയര്‍ത്തി അമേരിക്കന്‍ നിയമനിര്‍മാതാവ്. കോണ്‍ഗ്രസ്‌വുമണ്‍ ഗ്രേസ്ഡ് മെങ്ങ് ആണ് യുഎസ് കോണ്‍ഗ്രസില്‍ ബില്ലവതരിപ്പിച്ചത്.
ദിവാലി ഡേ ആക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിനെ വിവിധ ആളുകള്‍ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ പാസായി പ്രസിഡന്റ് ഒപ്പിട്ടാല്‍ അമേരിക്കയിലെ 12ാം ദേശീയ അവധി ദിനമായി ദീപാവലി മാറും.അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വേനിയ ദീപാവലി ദിനം അവധി ദിവസമായി പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ദീപാവലി ഔദ്യോഗിക അവധി ദിനമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം സംസ്ഥാന സെനറ്റര്‍ ഗ്രെഗ് റോത്ത്മാനും സാവലും അവതരിപ്പിച്ചതിന് പിന്നാലെ ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *