കർണാടകയിൽ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ


14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.


സെക്‌സ് വീഡിയോകൾക്ക് അടിമയായ 16 വയസ്സുള്ള ഐടിഐ വിദ്യാർത്ഥിയെയും അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.




Sharing is Caring