ഡല്‍ഹിയില്‍ സ്ത്രീയെ കാറില്‍ കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തില്‍ മൊഴി മാറ്റി പ്രതികള്‍


ഡല്‍ഹിയില്‍ പുതുവര്‍ഷ രാവില്‍ സ്‌കൂട്ടറിലിടിച്ച് സ്ത്രീയെ കാറില്‍ കിലോമീറ്ററുകളോളം വലിച്ചിഴച്ച സംഭവത്തില്‍ മൊഴി മാറ്റി പ്രതികള്‍. സ്ത്രീ കാറിനടിയില്‍ കുടുങ്ങിയതായി അറിയാമായിരുന്നെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കാര്‍ നിര്‍ത്തി യുവതിയെ രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ തങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പ്രതികള്‍ ഭയന്നു. ഇക്കാരണത്താലാണ് കാര്‍ നിര്‍ത്താഞ്ഞതെ് പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി.കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നെന്നും അതിനാല്‍ മൃതദേഹം ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമാണ് നേരത്തെ പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയപ്പോള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും പ്രതികള്‍ പറഞ്ഞിരുന്നു.


ഡല്‍ഹിയിലെ കഞ്ജവാല മേഖലയില്‍ കാര്‍ ഒന്നിലധികം തവണ യു-ടേണ്‍ എടുത്തിരുന്നു. സുല്‍ത്താന്‍പുരിയില്‍ നിന്ന് അമിത വേഗതയിലെത്തിയാണ് കാര്‍ സ്ത്രീയെ വലിച്ചിഴച്ചത്. പ്രതികള്‍ ഭയന്നിരുന്നതിനാല്‍ യുവതിയുടെ മൃതദേഹം താഴെ വീഴുന്നതുവരെ വാഹനം ഓടിച്ചു.ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് 20 കാരിയായ അഞ്ജലി എന്ന യുവതിയെ കാര്‍ 12 കിലോമീറ്ററോളം വലിച്ചിഴച്ചതും യുവതി മരിച്ചതും. അന്വേഷണത്തില്‍ അഞ്ജലി ഓടിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയെ സുല്‍ത്താന്‍പുരിയില്‍ നിന്ന് കാഞ്ജവാലയിലേക്ക് വലിച്ചിഴച്ചു.




Sharing is Caring