ജയിലര്‍ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ചിത്രീകരണത്തിന് തലൈവര്‍ കൊച്ചിയില്‍


ജയിലര്‍ എന്ന ചിത്രത്തിന്റെ ക്ളൈമാക്സ് ചിത്രീകരണത്തിന് തലൈവര്‍ കൊച്ചിയില്‍ . വന്‍ വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ആരാധകര്‍ നല്‍കിയത്.നെല്‍സണ്‍ ദീലീപ് കുമാര്‍ സംവിധാനംചെയ്യുന്ന ജയിലറില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലര്‍ കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.ചാലക്കുടിയിലായിരിക്കും ക്ളൈമാക്സ് ചിത്രീകരണം എന്നാണ് റിപ്പോര്‍ട്ട്.


ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ചിത്രീകരണം പൂര്‍ത്തിയാവും.മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നു. തമന്ന ആണ് നായിക.രജനികാന്തും രമ്യകൃഷ്ണനും പടയപ്പ എന്ന വന്‍ഹിറ്റിനുശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. വിനായകന്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. കന്നട താരം ശിവരാജ് കുമാര്‍ ചിത്രത്തിന്റെ ഭാഗമാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. വിജയ് കാര്‍ത്തിക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദര്‍.അതേസമയം വിമാനത്തില്‍ രജനികാന്തിനൊപ്പം ഇരിക്കുന്ന ചിത്രം നടി അപര്‍ണ ബാലമുരളി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു.




Sharing is Caring