കൊച്ചി: സമ്മാനങ്ങളുടെയും ആഘോഷത്തിന്‍റെയും ക്രിസ്മസ് സീസണില്‍ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യേകമായ പ്രീമിയം സമ്മാനങ്ങള്‍ നല്കാന്‍ ടാറ്റ ക്ലിക് ലക്ഷ്വറി അവസരമൊരുക്കുന്നു.
റാഡോ ക്യാപ്റ്റന്‍ കുക്ക് എച്ച്ടി സിറാമിക് വാച്ചുകള്‍, കൊക്കോകാര്‍ട്ടില്‍നിന്നുള്ള ന്യൂഹാസ് ക്രിസ്മസ് ട്രീ മില്‍ക്ക് ചോക്ലേറ്റ് ഗിഫ്റ്റ് ബോക്സ്, മൈക്കിള്‍ കോര്‍സ്-മൈക്കിള്‍ ഡെനിം മള്‍ട്ടി ബ്രാഡ്ഷോ ലാര്‍ജ് ക്രോസ് ബോഡി ബാഗ്, ദ ബോക്സ് ലക്സ് സ്റ്റേഷണറി ബോക്സ് എന്നിവയാണ് ക്രിസ്മസ് സമ്മാനനിരയിലുള്ളത്

1. പുരുഷന്‍മാര്‍ക്കുള്ള റാഡോ ക്യാപ്റ്റന്‍ കുക്ക് എച്ച്ടി സെറാമിക് വാച്ച് നൂതനമായ മോണോബ്ലോക് കേയ്സിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാടുകള്‍ വീഴാത്തതും ഹൈപ്പോഅലര്‍ജീനിക്കും നിവാക്രോണ്‍ ഹെയര്‍സ്പ്രിംഗോടു കൂടിയതുമായ ഹൈടെക് സിറാമിക് പ്രീമിയം ആര്‍ 734 വാച്ചിന്‍റെ വില 2,94,600 രൂപയാണ്.

2. ന്യൂഹസ് ക്രിസ്മസ് ട്രീ മില്‍ ചോക്ലേറ്റ് ഗിഫ്റ്റ് ബോക്സിലെ ബെല്‍ജിയന്‍ പ്ലാലൈന്‍ ചോക്ലേറ്റുകള്‍ ബെല്‍ജിയത്തില്‍ നിര്‍മ്മിച്ചവയാണ്. സ്വാഭാവികവും ഏറ്റവും അനുയോജ്യവുമായ ചേരുവകളാണ് ഇവയിലുള്ളത്. സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്കാനുള്ള ചോക്ലേറ്റ് സമ്മാനപ്പെട്ടിക്ക് വില 6450 രൂപ.

3. സൗകര്യപ്രദമായ രൂപകല്‍പ്പനയോടുകൂടിയ ബ്രാഡ്ഷോ ക്രോസ്ബോഡി ബാഗുകളില്‍ ലെതറും ക്യാന്‍വാസും ചേര്‍ത്ത് നിര്‍മ്മിച്ച രണ്ട് ക്രോസ് ബോഡ് സ്ട്രാപ്പുകളുണ്ട്. ടാറ്റ ക്ലിക് ലക്ഷ്വറിയില്‍ ലഭ്യമായ ഈ ബാഗുകള്‍ക്ക് 42,000 രൂപയാണ് വില.

4 ലക്സ് സ്റ്റേഷണറി ബോക്സില്‍ നാപ്പാ ഡോറി സിഗ്നേച്ചര്‍ നോട്ട്ബുക്ക്, എന്‍വലപ് ക്ലച്ച്, സ്ലിം ലെഡ്ജര്‍ ബുക്സ്, ഓക് സ്റ്റാപ്പ്ളര്‍, പെന്‍സില്‍, സിസേഴ്സ് എന്നിവയാണുള്ളത്. കൂടാതെ സ്പിന്നിന്‍റെ ബ്ലാക്ക് ഡെസ്ക് ഓര്‍ഗനൈസറുമുണ്ട്. ക്ലാസിക് അഭിരുചികളുള്ളവര്‍ക്ക് കൊടുക്കാനുള്ള അനുയോജ്യമായ സമ്മാനമാണിത്. വില 8200 രൂപ













