മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്‌നാട് സുപ്രിംകോടതിയില്‍


മുല്ലപ്പെരിയാറില്‍ മരം മുറിയ്ക്കാന്‍ അനുവാദം തേടി തമിഴ്‌നാട്. 15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് സുപ്രിംകോടതിയെ അറിയിച്ചു. കേരളം മരം മുറിയ്ക്കാനുള്ള അനുവാദം പിന്‍വലിച്ച സാഹചര്യത്തിലാണ് അപേക്ഷ.


മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്തുകയാണ് തമിഴ്‌നാടിന്റെ താത്പര്യം. നിലവില്‍ സുപ്രിംകോടതിയുടെ അനുവാദം ഉണ്ടെങ്കിലെ അതിന് സാധിക്കൂ. ഇതിനായുള്ള നീക്കത്തിന്റെ തുടക്കമാണ് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ. ബേബി ഡാമും എര്‍ത്ത് ഡാമും ശക്തിപ്പെടുത്തിയാല്‍ മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്താന്‍ സുപ്രിംകോടതി അനുവദിക്കും എന്നാണ് തമിഴ്‌നാടിന്റെ വിശ്വാസം.




Sharing is Caring