ടി20 ലോകകപ്പിൽ : ശ്രീലങ്കക്കെതിരെ അഫ്ഗാന് ടോസ്


ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു.


ഗ്രൂപ്പ് ഒന്നില്‍ അവസാന സ്ഥാനത്തുള്ള രണ്ട് ടീമുകളാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. മൂന്ന് കളികളില്‍ അഫ്ഗാനും ശ്രീലങ്കക്കും രണ്ട് പോയന്‍റ് വീതമാണുള്ളത്. ഇന്ന് തോല്‍ക്കുന്ന ടീമിന്‍റെ സെമി സാധ്യത ഏതാണ്ട് അവസാനിക്കും.


ഏഷ്യാ കപ്പില്‍ കിരീടം നേടിയ തിളക്കത്തില്‍ ലോകകപ്പിനെത്തിയ ശ്രീലങ്കക്ക് മികവ് കാട്ടാനായില്ല. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു തുടങ്ങിയ ശ്രീലങ്ക ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരെ വമ്ബന്‍ തോല്‍വി വഴങ്ങി. മഴ മൂലം ന്യൂസിലന്‍ഡിനെതിരായ മത്സരം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിക്കപ്പെട്ട അഫ്ഗാന് അയര്‍ലന്‍ഡിനെതിരായ മത്സരവും ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിക്കേണ്ടിവന്നു.



Sharing is Caring