
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി നേടി എന്ന കേസില്‍ സ്വപ്ന സുരേഷ് കോടതിയില്‍ നേരിട്ട് ഹാജരായി.അടുത്ത മാസം 29ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹാജരായത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയ്ക്ക് ജോലി നല്‍കിയിരുന്നതെന്നാരോപണം. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയാണ്

