സുരേഷ് ഗോപിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം “പാപ്പന്‍” 2022 ജൂലൈ 29-ന്പ്രദര്‍ശനത്തിന് എത്തും


സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്.ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്.


സുരേഷ് ഗോപിയുടെ പാപ്പന്‍ റിലീസിന് ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്. “പാപ്പന്‍” 2022 ജൂലൈ 29-ന് പ്രദര്‍ശനത്തിന് എത്തിയേക്കും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

online news portal

ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ തുടങ്ങിയവര്‍ അണിനിരക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സും ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഗൂഢതയ്ക്കും സസ്‌പെന്‍സിനും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നായിരിക്കും ‘പാപ്പന്‍’.

2021 മാര്‍ച്ച്‌ 5 ന് കാഞ്ഞിരപ്പള്ളിയില്‍ ചിത്രീകരണം ആരംഭിച്ചു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പാലായില്‍ പൂര്‍ത്തിയായി. ആര്‍ജെ ഷാന്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിക്കുമ്ബോള്‍ എഡിറ്റിംഗ് ശ്യാം ശശിധരന്‍ നിര്‍വഹിക്കുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പാന്‍.



Sharing is Caring