കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണമെന്ന് സുപ്രിംകോടതി


ആലപ്പുഴ : പാണാവള്ളിയിലെ കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണമെന്ന് സുപ്രിംകോടതി. പൂർണ്ണമായും പൊളിച്ചു നീക്കിയില്ലെങ്കിൽ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു.തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് കർശന മുന്നറിയിപ്പ് നൽകിയ സുപ്രിംകോടതി കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു.


ഇരുപത്തിയെട്ടാം തീയ്യതിക്കുള്ള പൂർണമായും പൊളിച്ചു നീക്കണമെന്ന് നേരത്തെ നൽകിയ നിർദേശം സുപ്രിംകോടതി ഇന്നും ആവർത്തിച്ചു. പൊളിക്കൽ സംബന്ധിച്ച റിപ്പോർട്ട് വെള്ളിയാഴ്ചക്കകം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു . അടുത്ത തിങ്കളാഴ്ച ഹർജി വീണ്ടും പരിഗണിക്കും.




Sharing is Caring