പത്തനംതിട്ട: പൊലീസ് സംരക്ഷണത്തോടെ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മല കയറുന്നു. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മല കയറുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് സന്നിധാനത്ത് കയറിയ സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.
ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്. അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് അവര്‍ ഇപ്പോള്‍ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോകുന്നത്.

ഇവര്‍ ദര്‍ശനത്തിനെത്തിയതല്ല. മറിച്ച് ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി ശബരിമല റിപ്പോര്‍ട്ടിനെത്തിയതാണ്.













