സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് വാരാപ്പുഴയിൽ


സുബി സുരേഷിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരാപ്പുഴയിൽ നടക്കും. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിച്ചും. നാളെ മൃതദേഹം വാരാപ്പുഴയിലെ വീട്ടിലെത്തിക്കും. രാവിലെ 8 മുതൽ പുത്തൻപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.


കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്.




Sharing is Caring