വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾതിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാരസംരക്ഷണ യാത്രയുടെ സമാപനത്തിന്റെ ഭാഗമായാണ് മാർച്ച്. പ്രതിഷേധ മാർച്ച് നടക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം, സമരത്തിൽ നിന്ന് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിയിലെ ഒരു വിഭാഗം വിട്ട് നിൽക്കും.