തൃശൂരില്‍ ഏഴു ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു


തൃശൂര്‍ നഗരത്തില്‍ മിന്നല്‍ പരിശോധനയില്‍ ഏഴു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. തൃശൂര്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് ഭക്ഷണം പിടിച്ചെടുത്തത്.


45 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.ആമ്ബക്കാടന്‍ ജംഗ്ഷനിലെ അറേബ്യന്‍ ഗ്രില്‍, മിഷന്‍ കോട്ടേഴ്‌സിലെ ഹോട്ടല്‍ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്‌സ്, നേതാജി ഹോട്ടല്‍ ചേറൂര്‍, പ്രിയ ഹോട്ടല്‍ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാന്റീന്‍ , എംജി റോഡിലെ ചന്ദ്ര ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.




Sharing is Caring