നാരങ്ങയുടെ രുചിയില്‍ ഏവര്‍ക്കും പ്രിയപ്പെട്ട പാനീയമായ സ്പ്രൈറ്റ് അതിന്റെ ഐതിഹാസിക ‘തണ്ട് രഖ്’ ക്യാമ്പയിന്‍ പുതുതായി വീണ്ടും അവതരിപ്പിക്കുന്നു. പുതിയ പരസ്യ ചിത്രീകരണത്തില്‍ ശര്‍വാരിയും വരുണ്‍ തേജുമാണ് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇവരോടൊപ്പം വേദാങ്ങ് റെയ്നയും ദേവ് അധികാരിയും വേനല്‍ക്കാലത്തെ തണുപ്പിക്കാനുള്ള പുതിയ ചിത്രീകരണത്തിലേക്ക് തിരികെയെത്തുന്നു. ജീവിതം എന്ത് വെല്ലുവിളികള്‍ മുന്നോട്ട് വെച്ചാലും സ്പ്രൈറ്റിന്റെ ചടുലവും ഉന്മേഷദായകവുമായ മാജിക്ക്, കുടിക്കാനും വിശ്രമിക്കാനും എല്ലാം സ്വസ്ഥമായി എടുക്കാനുമുള്ള ഒരു ലളിതമായ ഓര്‍മ്മപ്പെടുത്തലായാണ് ചിത്രീകരണം.
![]()
യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ചൂട് കാലാവസ്ഥയുടെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളെ നര്‍മപരമായും ബുദ്ധിപരമായും ഉന്മേഷദായകമായ ഒരു കുപ്പി സ്പ്രൈറ്റിലൂടെ യുവാക്കള്‍ എങ്ങനെ നേരിടുന്നുവെന്നതിന്റെ സാരാംശമാണ് ചിത്രീകരണത്തിന്റെ ഉള്ളടക്കം. വേഗതയുടെ ഇന്നത്തെ ലോകത്ത് തണുപ്പും ഉന്മേഷവും നിലനിര്‍ത്തുന്നതിന്റെ ആവശ്യകതയും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

തണ്ട് രഖ് ക്യാമ്പയിനിലൂടെ സ്പ്രൈറ്റിന്റെ രസകരവും ഉന്മേഷദായകവുമായ ‘സ്പ്രൈറ്റ് വ്യക്തിത്വം’ തിരികെയെത്തിക്കാന്‍ ആഗ്രഹിക്കുന്നെന്ന് ഒഗില്‍വി ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ സുകേഷ് നായക് പറഞ്ഞു. ആളുകള്‍ക്ക് അവരുടെ ശാന്തത എങ്ങനെ നിലനിര്‍ത്താമെന്നും ജീവിതത്തിന്റെ സ്പ്രൈറ്റ് വശം ആസ്വദിക്കാമെന്നും കാണിച്ചുകൊടുക്കാന്‍ വേണ്ടിയാണ് വേനല്‍ക്കാലത്തെ നിമിഷങ്ങള്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
![]()
ഈ വേനല്‍കാലത്ത് അത്യപൂര്‍വ്വമായ സ്പ്രൈറ്റ് രീതിയില്‍ ‘സ്പ്രൈറ്റ് കുടിക്കാം ശാന്തമായി ഇരിക്കാം’.













