മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് അറിഞ്ഞില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ


മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് അറിഞ്ഞില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റുമെന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. തനിക്ക് ഒന്നുമറിയില്ലെന്ന് എഎൻ ഷംസീർ പറഞ്ഞു.


മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണുള്ളത്. ചർച്ചകളെക്കുറിച്ച് അറിയില്ലെന്നും ഷംസീർ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.


മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഐഎമ്മിന്റെ പരിഗണനയിലുണ്ട്.



Sharing is Caring