സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു


എച്ച്പി ഇന്ത്യയുടെ സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. കൊമേഴ്ഷ്യല്‍ ചാനല്‍ ഡയറക്ടര്‍ ശൈലേഷ് ത്രിപാഠി, കണ്‍ട്രി മാനേജര്‍ ആശിഷ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് എക്‌സിപീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി ഇടപ്പള്ളിയിലെ ഒബ്രോണ്‍മാളില്‍ 3ാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന സെന്ററില്‍ എച്ച്പിയുടെ എല്ലാ കൊമേഴ്ഷ്യല്‍ പ്രൊഡക്ടുകളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കസ്റ്റമൈസ് സൊല്യൂഷനുകള്‍, വിദഗ്ധരുടെ നിര്‍ദേശങ്ങള്‍, ഇന്ററാക്ടീവ് ഡെമോണ്‍സ്‌ട്രേഷനുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്.

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധികള്‍ അഭിമുഖീകരിക്കുവാനും, ഡിജിറ്റല്‍ ട്രാൻസ്ഫര്‍മേഷന്‍ സാധ്യമാക്കുന്നതിനും അതിലൂടെ സുസ്ഥിരമായ വിജയം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് എച്ച്പി എസ്എംബി കണക്ട് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും നവീനമായ ടെക്, ഐടി സൊല്യൂഷനുകളുടെ ഈ നൂതന ഹബ് എച്ച്പിയുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മാത്രമുള്ള ഒരിടമല്ല. മറിച്ച്, ബിസിനസ് സംരംഭങ്ങള്‍ക്ക് കൂടുതല്‍ വളര്‍ച്ചയും വികാസവും സാധ്യമാക്കുന്ന നവീന സാങ്കേതിക വിദ്യകളേയും, ഓരോ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ പരിഹാര മാര്‍ഗങ്ങള്‍, വിദഗ്ധ നിര്‍ദേശങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഉറപ്പുനല്‍കുന്ന, പങ്കാളിത്തത്തിനും കണ്‍സള്‍ട്ടേഷനും പുതിയ സാധ്യതകള്‍ തുറന്നുനല്‍കുന്ന ഒരു വേദികൂടിയാണ്.

‘രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ എസ്എംബികള്‍ നിര്‍വ്വഹിക്കുന്ന പങ്ക് എച്ച്പി മനസ്സിലാക്കുന്നു. കൊച്ചിയിലെ എസ്എംബി കണക്ട് സെന്ററിലൂടെ ഉപകരണങ്ങള്‍, അറിവ്, ആത്മവിശ്വാസം എന്നിവ പകര്‍ന്നു നല്‍കിക്കൊണ്ട് വിപണിയിലെ കിടമത്സരത്തിനൊപ്പം വളരുവാന്‍ ഈ ബിസിനസുകളെ ശാക്തീകരിക്കുകയാണ് ഞങ്ങള്‍. എസ്എംബികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ സ്വായക്തമാക്കുന്നതിനായി നവീനതയും സുസ്ഥിരതയും ഒപ്പം ഉപഭോക്തൃകേന്ദ്രീകൃത പരിഹാരങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ഇന്ത്യയുടെ വളര്‍ച്ചയില്‍ ഒപ്പം നില്‍ക്കുവാനുള്ള എച്%




Sharing is Caring