സൗത്ത് ഇന്ത്യൻ ബാങ്ക് എംഎസ്എംഇ സംരംഭകർക്ക് ശിൽപ്പശാല സംഘടിപ്പിച്ചു

കൊച്ചി: ചെറുകിട, ഇടത്തരം ബിസിനസ് സംരംഭങ്ങളുടെ വളർച്ചയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യൻ ബാങ്ക് സംരംഭകർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. ബിഎൻഐയുമായി സഹകരിച്ചായിരുന്നു പരിപാടി. എംഎസ്എംഇ സംരംഭങ്ങളുടെ വളർച്ച, വിജയകരമായ നേതൃമാറ്റ തന്ത്രങ്ങൾ, ബിസിനസ് തുടർച്ച ഉറപ്പാക്കൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകൾ നടന്നു.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ തോമസ് ജോസഫ് കെ ആമുഖ പ്രസംഗം നടത്തി. ഡെന്റ്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോൺ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ആക്ഷൻ കോച്ചിലെ ബിസിനസ് കോച്ചും ബിഎൻഐ എറണാകുളം – ഇടുക്കി എക്സിക്യൂട്ടീവ് ഡയറക്ടറുമായ അനിൽ കുമാർ ജി പ്രധാന സെഷനു നേതൃത്വം നൽകി. ബിസിനസ് രംഗത്തെ ഫലപ്രദമായ പിന്തുടർച്ച ആസൂത്രണത്തെക്കുറിച്ചും ബിസിനസ്സ് വളർച്ച നിലനിർത്തുന്നതിൽ അതിന്റെ നിർണായക പങ്കിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി ബിസിനസിലെ നൂതനാശയങ്ങളും പ്രായോഗിതകയുമെന്ന വിഷയത്തിൽ പാനൽ ചർച്ചയും സംഘടിപ്പിച്ചു. ഹാരിസൺസ് മലയാളം പ്ലാന്റേഷൻസ് ചീഫ് എക്‌സിക്യൂട്ടീവ് വെങ്കിട്ടരാമൻ ആനന്ദ്, ലക്ഷ്യ സ്ഥാപകൻ ഓർവെൽ ലയണൽ, സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപക സിഇഒയും ബിസിനസ് കൺസൾട്ടന്റുമായ സിജോ കുരുവിള ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ (കളക്ഷൻ, റിക്കവറി & എം.എസ്.എം.ഇ) സെന്തിൽ കുമാർ ചർച്ചയിൽ പങ്കെടുത്തു. ബിഎൻഐ എറണാകുളം, ഇടുക്കി അസിസ്റ്റന്റ് ഏരിയ ഡയറക്ടർ രാജേഷ് ഗോപിനാഥൻ ചർച്ച നിയന്ത്രിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എറണാകുളം റീജനൽ ഹെഡും ജോയിന്റ് ജനറൽ മാനേജരുമായ കൃഷ്ണ കുമാർ പി നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *