ദയ ആശുപത്രിക്ക് സ്മാർട്ട് ആംബുലൻസ് നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്


സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സി.എസ്.ആർ. ഫണ്ടിൽനിന്നും ദയ ജനറൽ ഹോസ്പിറ്റലിലേക്ക് നൽകിയ ഫൈവ് ജി സ്മാർട്ട് ആംബുലൻസിൻ്റെ താക്കോൽ കൈമാറ്റം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ തൃശ്ശൂർ റീജിയണൽ ഹെഡ് രേഖ വി ആർ ദയ ജനറൽ ഹോസ്പിറ്റലിൻ്റെ മാനേജിങ് ട്രസ്റ്റി ഡോക്ടർ അബ്ദുൽ അസീസിന്, പി ബാലചന്ദ്രൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കൈമാറി. ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങ് എംഎൽഎ പി ബാലചന്ദ്രൻ നിർവഹിച്ചു.


സൗത്ത് ഇന്ത്യൻ ബാങ്കും അപോത്തിക്കരിയും ചേർന്നാണ് ഫൈവ് ജി സ്മാർട്ട് ആംബുലൻസ് ദയ ജനറൽ ഹോസ്പിറ്റലിലേക്ക് നൽകിയത്. 80896 31222 നമ്പറിൽ ബന്ധപ്പെട്ട് ഈ സൗകര്യം ഏവർക്കും ഉപയോഗപ്പെടുത്താവുന്നതാണ്.




Sharing is Caring