പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ആറ് പേര്‍ ആശുപത്രിയില്‍


എറണാകുളം ജില്ലയിലെ പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തില്‍ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ആറ് പേരെയാണ് ആശുപത്രിയിലാക്കിയത്.


പറവൂര്‍ ടൗണിലെ മജ്‌ലീസ്‌ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു.ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.




Sharing is Caring