തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷമായ പ്രതികരണവുമായി സിന്ധു ജോയി


തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ രൂക്ഷമായ പ്രതികരണവുമായി സിന്ധു ജോയി. ലൈംഗിക അപവാദക്കഥകളുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി മുന്‍ സിപിഎം കോണ്‍ഗ്രസ് നേതാവായ സിന്ധു ജോയി പറയുന്നു.


എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന സിന്ധു പിന്നീട് സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നെങ്കിലും പത്ത് വര്‍ഷത്തില്‍ ഏറെയായി അവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സിന്ധു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


കഴിഞ്ഞ ചില ദിവസങ്ങളിലായി അത്യന്തം അപകീര്‍ത്തികരമായ പ്രചരണമാണ് നടത്തുന്നത്. ആരുടേയും കിടപ്പറ പങ്കിട്ടല്ല താന്‍ നേതാവായത്. എസ്എഫ്‌ഐയിലും സിപിഎമ്മിലും പ്രവര്‍ത്തിക്കുന്ന കാലത്ത് മോശപ്പെട്ട ഒരനുഭവവും തനിക്കുണ്ടായിട്ടില്ലെന്നും സിന്ധു വ്യക്തമാക്കി.



Sharing is Caring