തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കെ റെയിൽ രംഗത്ത്. ഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് കെ റെയില്‍ അധികൃതർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തല്‍ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്.
അലൈന്‍മെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചതെന്നും കെ റെയിൽ അധികൃതർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

കെ റെയിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഭൂമി ഏറ്റെടുക്കാന്‍ കെ-റെയില്‍ നടപടി ആരംഭിച്ചിട്ടില്ല.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത വിലയിരുത്തല്‍ പഠനത്തിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്. അലൈന്‍മെന്റിന്റെ അതിരടയാളം സ്ഥാപിച്ചത് ഈ ആവശ്യത്തിനായിരുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍ സ്വീകരിച്ചത്. ഭൂമി ഏറ്റെടുക്കല്‍ നടപടി അനധികൃതമെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല. ഭൂമി ഏറ്റെടുക്കാന്‍ കെ – റെയിലിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞത്.
ഭൂമി ഏറ്റെടുക്കാന്‍ കെ-റെയില്‍ നടപടി ആരംഭിച്ചിട്ടില്ല. അന്തിമാനുമതി കിട്ടിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ എന്ന സംസ്ഥാന സര്‍ക്കാരും കെ-റെയിലും നേരത്തെ വ്യക്തമാക്കിയതുമാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങള്‍ 2016 ഓഗസ്റ്റ് 5 ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നുണ്ട്.
അതനുസരിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്.













