പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാലെന്ന് ശോഭ സുരേന്ദ്രൻ

പത്മജ വേണുഗോപാൽ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാലെന്ന് ശോഭ സുരേന്ദ്രൻ. കോൺഗ്രസിലെ അവഗണന കാരണം മനസ് വിങ്ങിയാണ് പത്മജ ബിജെപിയിലെത്തിയതെന്ന് ശോഭ സുരേന്ദ്രപറഞ്ഞു. കെസി വേണുഗോപാൽ മര്യാദയ്ക്കായിരുന്നെങ്കിൽ പത്മജ കോൺഗ്രസിൽ തുടരുമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.കോൺഗ്രസ് വിട്ടുപോകാൻ കാരണം നേതാക്കളാണെന്ന് പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിൽ ദിവസവും താൻ അപമാനിക്കപ്പെട്ടെന്ന് പത്മജ പറഞ്ഞിരുന്നു. മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കളുണ്ടാക്കിയെന്ന് ആരോപിക്കുകയും ചെയ്തു.തന്റെ തോൽവിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുൽ ഗാന്ധിക്ക് സമയമില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ കരുണാകരന് സ്മാരകം പണിയാൻ ഫണ്ട് സ്വരൂപിക്കാൻ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *