വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഷിയാസ് കരീം പൊലീസിന് മൊഴി നൽകി. താൻ വിവാഹവാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ യുവതി ചതിച്ചുവെന്ന് ഷിയാസ് കരീം മൊഴി നൽകി. വിവാഹം കഴിഞ്ഞത് യുവതി മറച്ചുവച്ചു. മകനുള്ളതും യുവതി മറച്ചുവച്ചു.
ലൈംഗീക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കരീം പറയുന്നു.ഷിയാസ് കരീമിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഷിയാസ് കരീമിനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.ഷിയാസിനെ ഇന്ന് രാവിലെയാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.














