ശശി തരൂർ പാണക്കാടെത്തി; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി


മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു . മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽവഹാബ്, കെപിഎ മജീദ് , പി എം എ സലാം എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.


ഡി.സി.സി ഓഫീസിലെത്തി കോൺഗ്രസ് നേതാക്കളുമായും തരൂർ കൂടിക്കാഴ്ച നടത്തും. ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുമായി തരൂർ സംവദിക്കും.


പരസ്യപ്രതികരണം വിലക്കിയ കെ.പി.സി സി, തരൂർ വിവാദത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം.



Sharing is Caring