ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി;ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ കുടുംബം


പാറശാല ഷാരോൺ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്ന് ഷാരോണിന്റെ മാതാപിതാക്കൾ. ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ കുടുംബം പറഞ്ഞു. കേസിലെ വിചാരണ വൈകിപ്പിച്ചത് മനഃപൂർവമാണെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കുമെന്നും കുടുംബം പറഞ്ഞു.ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത കൂടുതലാണ്.


കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. കേസിൽ പൊലീസ് അന്വേഷണം കൃത്യമായി നടത്തി. എന്നാൽ ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ അലസതയുണ്ടായെന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു.ഇന്നലെയാണ് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായത്. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.




Sharing is Caring