കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം, ശക്തമായ നടപടി ഉണ്ടാകും;ഗവർണർ

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം, പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതീവ ഗൗരവതോടെയാണ് കാണുന്നതെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ഗവർണർ പ്രതികരിച്ചു.എല്ലാ തെരഞ്ഞെടുപ്പ് നടപടികളും നിർത്തിവച്ചു. സമാന സംഭവങ്ങൾ എവിടെയെങ്കിലും നടന്നിട്ടുണ്ടെങ്കിൽ കണ്ടെത്തുമെന്നും അതിനായി സൂക്ഷ്മ പരിശോധന നടത്തുമെന്നും ഗവർണർ അറിയിച്ചു.
യൂണിയൻ്റെ ബലത്തിൽ ചിലർ നിയമം കൈയിലെടുക്കുന്നു. ഇത് ഭീകര അവസ്ഥയാന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് വർഷത്തെ കോഴ്സ് കേരളത്തിൽ തീരാൻ അഞ്ചര വർഷം എടുക്കുന്നു. ഇത് എന്തുകൊണ്ടാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.ഉപരാഷ്ട്രപതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണതിന് ഗവർണർ പങ്കെടുത്തിരുന്നില്ല.ഉപരാഷ്ട്രപതിക്കൊപ്പം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാൻ ക്ലിഫ് ഹൗസിലേക്ക് ഗവർണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന്‍ പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്തിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *