ഒറ്റ ദിവസത്തെ ലാഭം അരലക്ഷം രൂപയോളം! ഇടപാടുകാര്‍ക്കായി വാട്‌സാപ്പ് ഗ്രൂപ്പ്; ലൊക്കേഷനും അയച്ചുകൊടുക്കും; മലാപ്പറമ്പിലേത് ഹൈട്ടെക്ക് പെണ്‍വാണിഭം


IMG 20250610 WA0002

ആശുപത്രികളുടെ അടുത്ത് ഫ്ളാറ്റ് എടുത്തിരുന്നത് കൊണ്ട് അയല്‍ക്കാരും മറ്റും ചോദിച്ചാല്‍, ഡയലാലിസിന് വന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നും മറ്റുമായിരിക്കും നുണ പറഞ്ഞ് ഒഴിയുക.


കെ വി നിരഞ്ജന്‍


കോഴിക്കോട്: മലാപ്പറമ്പില്‍ പിടിയിലായ പെണ്‍വാണിഭ സംഘം അടിമുടി ഹൈട്ടക്ക്. ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത് സ്ഥിരം ഇടപാടുകാരെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇതില്‍ ഫോട്ടോ നോക്കെ ആളുകളെ സെലക്റ്റ് ചെയ്യാവുന്നതാണ്. പിന്നീട് സ്ഥിരക്കാരുടെ പരിചയക്കാരെയും ക്ഷണിച്ച് ഗ്രൂപ്പില്‍ ആളെക്കൂട്ടും. ഇടപാടുകാര്‍ക്ക് ലൊക്കേഷന്‍ കൈമാറും. ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിലെത്തിയാല്‍, കൗണ്ടറിലെത്തി പണമടയ്ക്കണം. ആശുപത്രികളുടെ അടുത്താണ് സംഘം ഫ്ളാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാര്‍.

kozhikode sex racket
3,500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങിയിരുന്നതെങ്കിലും 1,000 രൂപ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്ളാറ്റില്‍ എത്തിയിരുന്നു. ആശുപത്രികളുടെ അടുത്ത് ഫ്ളാറ്റ് എടുത്തിരുന്നത് കൊണ്ട് അയല്‍ക്കാരും മറ്റും ചോദിച്ചാല്‍, ഡയലാലിസിന് വന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നും മറ്റുമായിരിക്കും നുണ പറഞ്ഞ് ഒഴിയുക. പാതിരാത്രിയില്‍ പരിചയമില്ലാത്തവരുടെ പോക്കും വരവും ഏറിയപ്പോളാണ് അയല്‍ക്കാരുടെ പരാതിയില്‍ ഫ്ളാറ്റ് പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്.

immoral0
പെണ്‍വാണിഭ കേന്ദ്ര നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. രണ്ടു വര്‍ഷം മുന്‍പ് ഫ്ളാറ്റ് വാടകയ്ക്ക് എടുത്തവര്‍ കൃത്യമായി ഒന്നേകാല്‍ ലക്ഷം രൂപ ഓണ്‍ലൈനില്‍ നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. നടത്തിപ്പുകാരായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരെയാണ് ആറാം തീയതി നടക്കാവ് പൊലീസ് പിടികൂടിയത്.

സംഘത്തിനു മറ്റു കേന്ദ്രങ്ങളുണ്ടോ എന്നറിയാന്‍ പൊലീസ് പരിശോധന നടത്തുണ്ട്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാണ് സ്ത്രീകളെ ലൈംഗികത്തൊഴിലിനായി എത്തിച്ചിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഫ്‌ളാറ്റ് കഴിഞ്ഞ ദിവസമാണ് പൊലീസ് റെയ്ഡ് ചെയ്തത്.

kozhikode sex racket arrest
റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറില്‍ ഇരുന്ന മൂന്നുപേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്‌ഐ എന്‍.ലീലയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഫ്‌ളാറ്റില്‍ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓടിപ്പോയി. മുറിയില്‍ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. രണ്ടു വര്‍ഷം മുന്‍പാണ് സംഘം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും കൃത്യമായി വാടക നല്‍കിയിരുന്നതായും ഫളാറ്റ് ഉടമ പറഞ്ഞു.

വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയ്ക്ക് നല്‍കിയ വിവരങ്ങള്‍ പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരടങ്ങുന്ന സെക്‌സ് റാക്കറ്റാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി അമിനീഷ് കുമാര്‍ വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വയനാട് പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉഭേഷ് എന്നിവരാണ് നടത്തിപ്പുകാര്‍. ദമ്പതികള്‍ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തതെന്നും, വാടക നല്‍കിയത് ഓണ്‍ലൈന്‍ വഴി ആയതിനാല്‍ വാടകക്കാരുമായി നേരിട്ട് ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും അപ്പാര്‍ട്മെന്റ് ഉടമ സുരേഷ് ബാബു പറഞ്ഞിരുന്നു. മലാപ്പറമ്പില്‍ നിരവധി ഫ്ളാറ്റുകള്‍ അപ്പാര്‍ട്മെന്റിന് ചുറ്റുമുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.



Sharing is Caring