കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി


കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ വളവനാരി, ഇളവനാരി, നിരണം പഞ്ചായത്തിലെ മാലിശ്ശേരി, കൊമ്പൻകേരി എന്നീ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.


പമ്പ, മണിമല നദികളുടെ ജലനിരപ്പ് ഇന്ന് പുലർച്ചയോടെ നേരിയതോതിൽ ഇറക്കമിട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും മേഖലയിലെ 200 ഓളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. വെള്ളം കയറിയ വീടുകളിൽ ഇഴ ജന്തുക്കളുടെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ലെന്ന് തഹസിൽദാർ പി എ സുനിൽ പറഞ്ഞു.




Sharing is Caring