സീരിയല്‍ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


സീരിയല്‍ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.


ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ആദിത്യൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്ബാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്ബരകളാണ്. സിനിമാ- ടെലിവിഷൻ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേര്‍പാടിന്റെ ഞെട്ടലിലാണ്.




Sharing is Caring