രാഹുൽ ​ഗാന്ധിയെ ശ്രീരാമനോടുപമിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്


രാഹുൽ ​ഗാന്ധിയെ ശ്രീരാമനോടുപമിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് .അതുപോലെ ഭാരത് ജോ‍ഡോ യാത്രയെ രാമായണത്തോടും കോൺ​ഗ്രസിനെ ഭാരതത്തോടും ഖുർഷിദ് ഉപമിച്ചു . ”രാഹുൽ ​ഗാന്ധിയെ അമാനുഷികനെന്ന് പറയാം. കാരണം അതിശൈത്യത്തിൽ നാം തണുത്തു വിറച്ച് ജാക്കറ്റ് ധരിച്ചുകൊണ്ടാണ് നടക്കുന്നത്. എന്നാൽ അദ്ദേഹം ടീഷർട്ടുകൾ മാത്രം ധരിച്ച് (ഭാരത് ജോ‍ഡോ യാത്രക്കായി) പുറത്തിറങ്ങുന്നു.


ഏകാ​ഗ്രതയോടെ തപസ്സ് ചെയ്യുന്ന ഒരു യോ​ഗിയെപ്പോലെയാണ് അ​ദ്ദേഹം.” മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സൽമാൻ ഖുർഷിദ് പറഞ്ഞു. ”രാജ്യത്താകെ ബാധകമായ ശാസ്ത്രീയമായ പ്രോട്ടോക്കോൾ പുറത്തിറക്കിയാൽ അത് പാർട്ടിക്കും ബാധകമായിരിക്കും.” ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം രാ​ഹുൽ ​ഗാന്ധിക്ക് കത്തയച്ച നടപടിയെക്കുറിച്ച് ഖുർഷിദ് പ്രതികരിച്ചു. 




Sharing is Caring