ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന


ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. കേരൻ സെക്ടറിലെ ജുമാഗുണ്ട് മേഖലയിൽ ഞായറാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.


തിങ്കളാഴ്ച രാവിലെ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.




Sharing is Caring