പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്; കനത്ത സുരക്ഷ


online news portal

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. മോക്ക് പോളിങ് ആരംഭിച്ചു. പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ 142 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 3.22 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. റെക്കോര്‍ഡ് പോളിങാണ് ഇക്കഴിഞ്ഞ 23ന് നടന്ന ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. 93.19 ശതമാനം പേരാണ് വോട്ട് ചെയ്തത്. 16 ജില്ലകളിലായുള്ള 152 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്.


മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നാണ് ജനവിധി തേടുന്നത്. ബബാനിപുര്‍ മണ്ഡലത്തിലാണ് മമത മത്സരിക്കുന്നത്. രണ്ടാംഘട്ടം നടക്കുന്നതിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സും എതിരാളിയായ ബി ജെ പിയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബി ജെ പി വധഭീഷണി മുഴക്കിയതായി ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്സ് രംഗത്തെത്തി. മമതയെ ‘വെടിവെക്കൂ’ (ഗോലി മാരോ), ‘തട്ടിക്കളയൂ’ (തോക് ദോ) എന്ന നയമാണ് ബി ജെ പി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ടി എം സി കുറ്റപ്പെടുത്തി.

online news portal

ദക്ഷിണ 24 പര്‍ഗാനാസില്‍ നടന്ന റെയ്ഡിനിടെ ടി എം സി സ്ഥാനാര്‍ഥി ജഹാംഗിര്‍ ഖാനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് നിരീക്ഷകനായ അജയ് പാല്‍ ശര്‍മ, ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്



Sharing is Caring