വടകര : പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന വടകര ഉപജില്ലാ കലോത്സവം നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. .നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു പ്രേമൻ അദ്ധ്യക്ഷം വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് വി.കെ. അസീസ് മാസ്റ്റർ, കൗൺസിലർ കെ. നളിനാക്ഷൻ, വടകര എ.ഇ.ഒ. എം.കെ. ബഷീർ, ബ്ലോക്ക് പ്രൊജക്ട് ഓഫീസർ വി.വി. വിനോദ് , എച്ച്.എം. ഫോറം കൺവീനർ കെ.കെ. മനോജ്, സോമശേഖരൻ മാസ്റ്റർ, സ്കൂൾ പി.ടി.എ.പ്രസിഡണ്ട് പി.എ. ജയപ്രകാശ്, സ്കൂൾ ഹെഡ് മാസ്റ്റർ കെ.ടി.മുരളീധരൻ , ജനറൽ കൺവീനർ വി.പി. സന്ദീപ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.കെ. പ്രമോദ്, സ്കൂൾ സ്റ്റുഡന്റ്സ് യൂണിയൻ ചെയർ പേഴ്സൺ ഹഫീഫ ഫർഹാന. വി. എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ കെ.കെ. മനോജ്, സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ എം.പി. മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

മേളയുടെ ലോഗോ ഡിസൈൻ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിനി ഷിയ ഷംസീറിനും സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികൾക്കും കെ.പി.ബിന്ദു ഉപഹാരങ്ങൾ നൽകി.
നാലു ദിവസങ്ങളായി നടക്കുന്ന മേളയുടെ ഭാഗമായി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് ഒരുക്കിയ ‘യൂത്തപ്പം’ ലഘുഭക്ഷണ വിതരണ ശാല ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഡോക്യുമെന്റേഷനും ഹ്യുമാനിറ്റീസ് ക്ലബിന്റെ നേതൃത്വത്തിൽ മീഡിയ ആന്റ് ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്.
നവംബർ 16 ന് ആരംഭിച്ച മേള 19 ന് അവസാനിക്കും. സമാപന സമ്മേളനം കെ.കെ രമ.എം.എൽ.എ ഉദ്ഘാടനം ചെയ്യും.













