കൊച്ചി: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 2023 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. 2022 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ ഇത് 21,512 കോടി രൂപയായിരുന്നു. ഒറ്റത്തവണ പ്രീമിയത്തിന്‍റെ കാര്യത്തില്‍ 25 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്.
17 ശതമാനം വര്‍ധനവോടെ 2,972 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയമാണ് പരിരക്ഷാ വിഭാഗത്തില്‍ നേടാനായതെന്നും 2023 ഡിസംബര്‍ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വര്‍ധിച്ച് 17,762 കോടി രൂപയിലും എത്തിയിട്ടുണ്ട്.
2023 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ എസ്ബിഐ ലൈഫിന്‍റെ അറ്റാദായം 1,083 കോടി രൂപയാണ്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവോടെ 3,71,410 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.