സേ നോ ടു ഡ്രഗ്‌സ്; സൈബര്‍പാര്‍ക്കില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു


കോഴിക്കോട്: സേ നോ ടു ഡ്രഗ്‌സ് എന്ന പ്രമേയത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് സൈബര്‍പാര്‍ക്ക്. എക്‌സൈസ് വകുപ്പും വിമുക്തി മിഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ സൈബര്‍പാര്‍ക്ക് അധികൃതരും സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരും പങ്കെടുത്തു. വിമുക്തി മാനേജറും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറഉമായി എ.ജെ ബഞ്ചമിന്‍, പ്രിവന്റീവ് എക്‌സൈസ് ഓഫീസര്‍ സന്തോഷ് ചെറുവത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍. ജലാലുദ്ദീന്‍, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രിയ .ഇ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.




Sharing is Caring