കോണ്‍ഗ്രസ് അധ്യക്ഷന്‍: ശശി തരൂര്‍ മത്സരിച്ചേക്കും


കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ജി-23 യില്‍ ആലോചന. ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് രാഷ്ട്രീയവൃത്തങ്ങളില്‍ പ്രചരിക്കുന്നത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനുമേല്‍ ഗാന്ധികുടുംബം സമ്മര്‍ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണിത്. ഗഹ്ലോട്ട് ആണെങ്കില്‍ മത്സരിക്കുമെന്ന് ജി-23 നേതാക്കള്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് രഹസ്യമായി പറഞ്ഞിട്ടുമുണ്ട്.


രാജിവെച്ച നേതാവ് ഗുലാംനബി ആസാദിനെ പിന്തുണയ്ക്കുന്ന വിധത്തിലായിരുന്നു കഴിഞ്ഞദിവസം മനീഷ് തിവാരി പ്രതികരിച്ചത്. ജി-23 നേതാക്കളുമായി സോണിയാ ഗാന്ധി സംസാരിച്ച ശേഷമുണ്ടാക്കിയ സമവായക്കരാര്‍ പാലിച്ചിരുന്നെങ്കില്‍ ആസാദിന്റെ രാജി ഉണ്ടാവില്ലെന്നായിരുന്നു തിവാരിയുടെ പ്രതികരണം.

online news portal