മലയാള സിനിമയിലെ പ്രശസ്ത സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ ഇന്ന് പുറത്തുവിടുമെന്ന് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ പുറത്തുവിടുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
‘ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തു വിടുന്നു . നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ്.’- എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.ആരാണ് ആ സിനിമാ താരം എന്ന് ചോദിച്ച് നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതിനൊന്നും സന്ദീപ് വാര്യര്‍ മറുപടി നല്‍കിയിട്ടില്ല. അടുത്തിടെ ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ നീക്കിയിരുന്നു.