രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, വിദ്യാഭ്യാസ രംഗത്ത് അധ്യാപകരെയും പ്രിൻസിപ്പൽമാരെയും ഭരണകർത്താക്കളെയും ശാക്തീകരിക്കുക ലക്ഷ്യമിട്ട് സാമൂഹിക നേതൃത്വ പരിപാടിയായ ഗാലക്സി എംപവേഡ് എന്ന സവിശേഷ പദ്ധതിക്ക് രൂപം നൽകി.
ഷൂട്ടിംഗ് കായികവിനോദരംഗത്തെ ഇതിഹാസവും 2008ലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ അഭിനവ് ബിന്ദ്രയുടെ സാന്നിധ്യത്തിൽ ആരംഭിച്ച ഈ സംരംഭം വിദ്യാഭ്യാസ മേഖലയിൽ നൂതന സംസ്കാരം വളർത്തിയെടുക്കാനും സാങ്കേതികവിദ്യയെ അധ്യാപന രീതികളുമായി സംയോജിപ്പിച്ച് സർഗാത്മകത പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നു. ഓൺ-ഗ്രൗണ്ട്, ഓൺലൈൻ പഠന പരിപാടികളിലൂടെ ഇത് നാളത്തെ ക്ലാസ് മുറികൾക്കായി അധ്യാപകരെ സജ്ജരാക്കും. ഏറ്റവും പുതിയ സാങ്കേതികവിദ്യയും ആധുനിക അധ്യാപനരീതികളും സ്വീകരിക്കാൻ അധ്യാപകരെ സഹായിക്കുന്ന ഭാവിയിലേക്കുതകുന്ന ക്ലാസ് മുറികൾ സൃഷ്ടിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള സാംസങിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് ഈ പരിപാടി.

അധ്യാപകർക്ക് പ്രയോജനം ചെയ്യുക മാത്രമല്ല, വിദ്യാഭ്യാസ നവീകരണത്തിൽ മുൻപന്തിയിൽ നിൽക്കാൻ സ്കൂളുകളെ സഹായിക്കാനും പര്യാപ്തമാണ് ഗാലക്സി എംപവേഡ്. അധ്യാപന രീതികൾ മെച്ചപ്പെടുത്തുന്നതിലൂടെയും സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെയും സ്കൂളുകൾക്ക് പ്രസക്തി നിലനിർത്താനും സമൂഹത്തിൽ അംഗീകാരം നേടാനും കഴിയും. തികച്ചും സൗജന്യമായാണ് ഗാലക്സി എംപവേഡ് പ്രോഗ്രാം സാംസങ് അധ്യാപകർക്കും സ്കൂളുകൾക്കും ലഭ്യമാക്കുന്നത്.
വിദ്യാർത്ഥികളുടെ പ്രവർത്തനപങ്കാളിത്തം വർധിപ്പിക്കുന്നതിനും അവരിൽ എന്നെന്നും നിലനിൽക്കുന്ന സ്വാധീനമാകുന്നതിനുമുള്ള ഉപാധികളാണ് ഗാലക്സി എംപവേഡിലൂടെ സാംസങ് നൽകുന്നതെന്ന് സാംസങ് ഇന്ത്യയുടെ എംഎക്സ് ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു. അധ്യാപകരെ ശാക്തീകരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിന് കരുത്ത് പകർന്ന് ക്ലാസ് മുറികളിൽ അവരുടെ സ്വാധീനം പരമാവധിയിലെത്തിക്കാ൯ സാംസങിന്റെ ഈ സംരംഭത്തിന് കഴിയും. നവീകരണത്തിലൂടെ മികവുറ്റ നാളെ എന്ന ഞങ്ങളുടെ കാഴ്ചപ്പാടിന് തികച്ചും അനുസൃതമാണിത്. നവീകരണത്തിന്റേതായ അജണ്ടയിൽ വിദ്യാഭ്യാസത്തിന്റെ മു൯ഗണനയും ഇത് ഉറപ്പാക്കുന്നു.
ഗാലക്സി എംപവേഡിന് കീഴിൽ 2024 ഡിസംബർ മുതൽ 2,700ലധികം അധ്യാപകർക്ക് തത്സമയ പരിശീലന സെഷനുകൾ വഴി ഇന്ത്യയിലുടനീളം സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. 2025നകം രാജ്യത്തെ 20,000 അധ്യാപകരെ ശാക്തീകരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഡൽഹി ഘട്ടത്തിൽ 250 സ്കൂളുകളിൽ സാംസങ് ഈ പരിപാടി വിജയകരമായി പൂർത്തീകരിച്ചു. ആദ്യഘട്ടത്തിൽ മഹാത്തത്വ എജ്യുക്കേഷനൽ അഡ്വൈസറി, സ്റ്റാർ എന്നിവയുമായി പങ്കാളിത്തത്തിനു പുറമെ, അധ്യാപകരെ സഹായിക്കാൻ പ്രത്യേക പരിശീലകരെയും അക്കാദമിക് വിദഗ്ധരെയും സാംസങ് നിയമിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം സാമൂഹിക പുരോഗതിയുടെ ഹൃദയമാണെന്നും കൃത്യമായ ഉപകരണങ്ങളുടെ പിന്തുണയോടെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അധ്യാപകരെ ശാക്തീകരിക്കണമെന്നുമുള്ളതിന്റെ പ്രാധാന്യം സാംസങ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുഖ്യാതിഥിയും 2008 ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ അഭിനവ് ബിന്ദ്ര പറഞ്ഞു. അധ്യാപകരെയും വിദ്യാഭ്യാസരംഗത്തെ ഭരണകർത്താക്കളെയും ശാക്തീകരിക്കുന്നതിലൂടെ സാങ്കേതികവിദ്യാ പഠനത്തിലെ വിടവുകൾ നികത്തുകയും വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന ആവാസവ്യവസ്ഥയെ സാംസങ് പരിപോഷിപ്പിക്കുന്നു. മികച്ച പഠനാനുഭവങ്ങൾ വലിയ തോതിൽ നൽകുന്നതിന് നമ്മുടെ അധ്യാപകരുടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഈ സംരംഭമെന്നും അഭിനവ് ബിന്ദ്ര കൂട്ടിച്ചേർത്തു.
നൂതന സാങ്കേതികവിദ്യ, സമ്മിശ്രമായ പഠന ഉപകരണങ്ങൾ, സാമൂഹിക പിന്തുണ എന്നിവയിലൂടെ അധ്യാപകരെ ശാക്തീകരിക്കുകയും വിടവുകൾ ഇല്ലാതാക്കുകയുമാണ് സാംസങിന്റെ ഗാലക്സി എംപവേഡ് പ്രോഗ്രാമെന്ന് സാംസങ് ഇന്ത്യയുടെ എംഎക്സ് ബിസിനസ് വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബർ പറഞ്ഞു. ഓൺലൈനിലും നേരിട്ടുമുള്ള ശേഷി വികസനത്തിലൂടെ അധ്യാപകർക്ക് അവരുടെ ക്ലാസ് മുറികളിൽ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകും. സാംസങ്ങിന്റെ ഉൽപ്പന്നങ്ങളും അനുയോജ്യമായ വിഭവങ്ങളും ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശ്രദ്ധയും മികവും പരിപോഷിപ്പിക്കാനും ഫലപ്രാപ്തി വർധിപ്പിക്കാനും ഞങ്ങൾ അധ്യാപകരെ സഹായിക്കുന്നു – അദ്ദേഹം വ്യക്തമാക്കി.
സാങ്കേതിവിദ്യയിലെ മികവ് വർധിപ്പിക്കുന്ന ടെക്നോളജി അപ് സ്കില്ലിങ്, പരീക്ഷണാത്മക പഠനാനുഭവം നൽകുന്ന എക്സ്പീരിയ൯ഷ്യൽ ലേണിങ്, ശൃംഖലാ ബന്ധിതമായ പിയർ-ടു-പിയർ നെറ്റ് വർക്കിംഗ് എന്നിവയാണ് ഗാലക്സി എംപവേഡിന്റെ അടിസ്ഥാനശിലകൾ. ഫൗണ്ടേഷ൯, മിഡിൽ, സെക്ക൯ഡറി തലങ്ങളിലായാലും ഭരണനിർവഹണത്തിലായാലും അധ്യാപകർക്ക് അവരുടെ അധ്യയനാന്തരീക്ഷത്തിൽ വിജയം വരിക്കുന്നതിനാവശ്യമായ ഉപാധികളും പിന്തുണയും സാംസങ് ഉറപ്പാക്കുന്നു.
ടെക്നോളജി അപ്പ്സ്കില്ലിംഗ്ഃ ഓൺലൈൻ പരിശീലന സെഷനുകൾ, ഫിസിക്കൽ ബൂട്ട്കാമ്പുകൾ, സമഗ്രമായ ലൈബ്രറി എന്നിവയുടെ കരുത്തിൽ “ഗാലക്സി എംപവേർഡ്”, ഗെയിമിഫിക്കേഷൻ സ്ട്രാറ്റജികൾ, ഇന്ററാക്ടീവ് ആപ്ലിക്കേഷനുകൾ, വെർച്വൽ ക്ലാസ് മുറികൾ എന്നിവയുൾപ്പെടെ ഏറ്റവും പുതിയ ഡിജിറ്റൽ ഉപകരണങ്ങൾ ക്ലാസ് മുറികളിലേക്ക് സംയോജിപ്പിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നു.
വ്യക്തിഗത പരിശീലനവും സർട്ടിഫിക്കേഷനുംഃ അധ്യാപകർക്ക് അവരുടെ മികവ് തിരിച്ചറിയുന്നതിനും കഴിവുകൾ വളർത്തിയെടുക്കുന്നതിനും ശിൽപ്പശാലകൾ, മെന്റർഷിപ്പ്, സർട്ടിഫിക്കേഷ൯ എന്നിവ ഉണ്ടാകും. പാഠ്യപദ്ധതി, ഉള്ളടക്ക രൂപകൽപ്പന എന്നിവയ്ക്കുള്ള പ്രത്യേക പദ്ധതിയും ക്ഷേമം ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശവും ഈ പ്രോഗ്രാമിന്റെ ഭാഗമാണ്.
സഹകരണവും നെറ്റ് വർക്കിംഗും: പ്രത്യേക പാനലുകളിലൂടെയും കീ നോട്ട് സെഷനുകളിലൂടെയും പിയർ-ടു-പിയർ നെറ്റ് വർക്കിംഗ്, വ്യവസായ വിദഗ്ധർ, വിദ്യാഭ്യാസത്തിലെ നയരൂപീകരണം എന്നിവയിലേക്ക് വാതിൽ തുറക്കുന്ന ചലനാത്മക സമൂഹത്തിന്റെ ഭാഗമായിരിക്കും ഈ പ്രോഗ്രാമിന്റെ ഭാഗമായ അധ്യാപകർ.
അധ്യാപകർക്ക് സാംസങിന്റെ സവിശേഷാനുകൂല്യങ്ങൾ: ഗാലക്സി എംപവേഡ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന അധ്യാപകർക്കും സ്കൂൾ ഭരണനിർവഹകർക്കും സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ് ടോപ്പുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവയിലടക്കം സാംസങ് പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ആനുകൂല്യങ്ങളിൽ എക്സ്റ്റെൻഡഡ് വാറണ്ടികൾ, സൗജന്യ ഇൻഷുറൻസ്, എക്സ്ക്ലൂസീവ് ടൈം-ലിമിറ്റഡ് ഡീലുകൾ എന്നിവയും ലഭ്യമാകും.
ഗാലക്സി എംപവേഡ് വിദ്യാഭ്യാസ വിപ്ലവത്തിൽ അണിചേരുക: അധ്യാപകർക്കും സ്കൂളുകൾക്കും പ്രൊഫഷണൽ വികസനത്തിലും വിദ്യാഭ്യാസ പുരോഗതിയിലും വിലപ്പെട്ട വിഭവങ്ങൾ നൽകുന്ന സൗജന്യ പരിപാടിയാണ് ഗാലക്സി എംപവേഡ്. അധ്യാപകർക്ക് ആധുനിക വൈദഗ്ധ്യവും ഉപകരണങ്ങളും നൽകുന്നതിലൂടെ, രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പൂർണമായ സാധ്യതകളിലേക്ക് ഗാലക്സി എംപവേഡ് വഴി തുറക്കുന്നു. ഈ പദ്ധതിയെ കുറിച്ച് കൂടുതലായി അറിയാ൯ ഇതിൽ എ൯റോൾ ചെയ്യുക, എക്സ് ക്ലൂസീവ് ഓഫറുകൾ നേടുക. സന്ദർശിക്കുകഃ www.samsung.com/in/galaxy-empowered/.













