സായി പല്ലവിയുടെ തെലുങ്ക് ചിത്രം ‘ലവ് സ്റ്റോറി’ തിയറ്ററുകളിലേക്ക്


സായ് പല്ലവി നായികനാവുന്ന തെലുങ്ക് റൊമാന്‍റിക് ഡ്രാമ ചിത്രം ‘ലവ് സ്റ്റോറി’ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.ശേഖര്‍ കമ്മുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകന്‍. സെപ്റ്റംബര്‍ 10ന് ചിത്രം തിയറ്ററുകളിലെത്തും. കൊവിഡ് സാഹചര്യത്തില്‍ റിലീസ് നീണ്ടുപോയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ലവ് സ്റ്റോറിയും.


നാഗ ചൈതന്യയും സായ് പല്ലവിയും ആദ്യമായി സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അമിഗോസ് സിനിമാസ്, ശ്രീ വെങ്കടേശ്വര സിനിമാസ് എന്നീ ബാനറുകളാണ്. പവന്‍ സി എച്ച്‌ ആണ് സംഗീതം. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു. വിജയ് സി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കടേഷ്.




Sharing is Caring