ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു


ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാം കുമാറിനെ രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍തന്നെ രാം കുമാറിനെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


രാം കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകിയിരുന്നു. മരണത്തെ തുടര്‍ന്ന് ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്. അതേ സമയം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ഇന്നും തുടരുന്നു.രാവിലെ മുതല്‍ വലിയ തിരക്കാണ് പമ്പയിലും സന്നിധാനത്തും അനുഭവപ്പെടുന്നത്. നട തുറക്കാന്‍ വൈകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.




Sharing is Caring