റവന്യൂവകുപ്പിന്റെ നോട്ടീസ് ലഭിച്ചത് വാടക വീട്ടിലാണെന്ന വാര്‍ത്ത തള്ളി എസ്.രാജേന്ദ്രന്‍


റവന്യൂവകുപ്പിന്റെ നോട്ടീസ് ലഭിച്ചത് തന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണെന്ന വാര്‍ത്ത തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. താന്‍ വീട് വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു. തനിക്ക് ഒരു വീട് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ കാലഘട്ടത്തിലും വ്യത്യസ്ത സമീപനങ്ങളാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് എന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.


എസ് രാജേന്ദ്രന്‍ താമസിക്കുന്ന വീടിന് നോട്ടിസ് നല്‍കിയെന്ന വാദവും പൊളിയുന്നതാണ് പുതിയ കണ്ടെത്തല്‍. വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് നോട്ടിസ് നല്‍കിയത്. താന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഏഴ് ദിവസം ഒഴിഞ്ഞുപോകണമെന്ന നോട്ടിസ് ലഭിച്ചുവെന്നാണ് എസ് രാജേന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.


എന്നാല്‍ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത് രാജേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിനല്ല, മറിച്ച് ഇക്കാനഗറിലെ 843/A എന്ന എട്ട് സെന്റ് സ്ഥലത്തെ വീടിനാണ്. ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.



Sharing is Caring