ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ എസ് ജയശങ്കറിന്റെ സുരക്ഷ ഉയര്‍ത്തി


കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ ഉയര്‍ത്തിയാതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രത്യേക മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ‘ഇസഡ്’ കാറ്റഗറിയിലേക്കാണ് ജയശങ്കറിന്റെ സുരക്ഷ ഉയര്‍ത്തിയത്. നിലവില്‍ ‘വൈ’ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തതിന് നല്‍കിയിരുന്നത്.സുരക്ഷ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 36 സുരക്ഷാ ഗാര്‍ഡുകളെ വിന്യസിക്കും.


കൂടാതെ, കേന്ദ്രമന്ത്രിയുടെ വസതിയില്‍ 12 സായുധ സ്റ്റാറ്റിക് ഗാര്‍ഡുകള്‍, ആറ് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ (പിഎസ്ഒ), മൂന്ന് ഷിഫ്റ്റുകളിലായി 12 സായുധ എസ്‌കോര്‍ട്ട് കമാന്‍ഡോകള്‍, ഷിഫ്റ്റുകളില്‍ മൂന്ന് വാച്ചര്‍മാര്‍, മൂന്ന് ട്രെന്‍ഡ് ഡ്രൈവര്‍മാര്‍ എന്നിവരും സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തും.




Sharing is Caring