മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ക​ലാ​പ​ത്തി​ന് അ​റു​തി​യു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​ർ.​എ​സ്.​എ​സ്


മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ക​ലാ​പ​ത്തി​ന് അ​റു​തി​യു​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​ർ.​എ​സ്.​എ​സ്. അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ച സം​ഘ​ട​ന, സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടും പൊ​ലീ​സി​നോ​ടും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു.


ക​ലാ​പ​ത്തി​ൽ നാ​ടു​വി​ടേ​ണ്ടി വ​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്ക​ണ​മെ​ന്നും ആ​ർ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ദ്വേ​ഷ​ത്തി​നും അ​ക്ര​മ​ത്തി​നും സ്ഥാ​ന​മി​ല്ല. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ വി​ശ്വാ​സ​ക്കു​റ​വ് മ​റി​ക​ട​ക്ക​ണ​മെ​ന്നും സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​രാ​ജ​ക​വും അ​ക്ര​മാ​സ​ക്ത​വു​മാ​യ സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്കാ​നും സു​ര​ക്ഷ​യും ശാ​ശ്വ​ത സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ പൗ​ര​സ​മൂ​ഹ​ത്തോ​ടും ആ​ർ.​എ​സ്.​എ​സ് അ​ഭ്യ​ർ​ഥി​ച്ചു.



Sharing is Caring