ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച്‌ ആര്‍ആര്‍ആര്‍ലെ ഗാനം


തൊണ്ണൂറ്റിയഞ്ചാം ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച്‌ തെലുങ്ക് ചിത്രമായ ആര്‍ആര്‍ആര്‍ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം.ഒറിജിനല്‍ സ്കോര്‍ കാറ്റഗറിയിലാണ് രാജമൗലി ചിത്രത്തിലെ ഗാനം ഇടം നേടിയത്.


‘നാട്ടു നാട്ടു’ എന്ന ഗാനം ഹിറ്റ് പാട്ടിന് എം എം കീരവാണിയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.


മികച്ച സിനിമ, മികച്ച സംവിധാനം എന്നീ വിഭാഗത്തിലും ചിത്രം മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ അവസാന പട്ടിക പുറത്തുവന്നിട്ടില്ല. ഇവയില്‍ ഏതെങ്കിലും പട്ടികയില്‍ ‘ആര്‍ആര്‍ആര്‍’ ഇടം നേടിയാല്‍ അതൊരു ചരിത്രമായി മാറും . ചിത്രത്തിന്‍്റെ നേട്ടത്തില്‍ ആഹ്ലാദം പങ്കുവെച്ച്‌ ചിത്രത്തിലെ അഭിനേതാവ് ട്വിറ്ററില്‍ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിക്ക് ഒട്ടാകെ ഇത് ചരിത്ര മുഹൂര്‍ത്തമാണ്. അക്കാദമി അവാര്‍ഡിനായുള്ള ചുരുക്ക പട്ടികയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ ഗാനമാകുക എന്നത് വലിയ അഭിമാനമാണ്. എം എം കീരവാണിയുടെയും എസ് എസ് രാജമൗലിയുടെയും ഭാവനയും മാജിക്കുമാണ് നേട്ടത്തിന് കാരണമെന്നും രാം ചരണ്‍ ട്വീറ്ററില്‍ കുറിച്ചു.



Sharing is Caring