റിയാദ് സീസണ്‍ കപ്പ് സൗഹൃദ മത്സരം :ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് ജയം

ലോകഫുട്ബാളിലെ വമ്ബന്‍ താരങ്ങള്‍ അണിനിരന്ന റിയാദ് സീസണ്‍ കപ്പ് സൗഹൃദ മത്സരത്തില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിക്ക് ജയം.ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനെ 5-4നാണ് പി.എസ്.ജി തോല്‍പ്പിച്ചത്.

വിജയികള്‍ക്ക് വേണ്ടി ലയണല്‍ മെസ്സി (രണ്ടാം മിനിറ്റ്), മാര്‍ക്കിഞ്ഞോസ് (42), സെര്‍ജിയോ റാമോസ് (53), കിലിയന്‍ എംബാപ്പെ (പെനാല്‍റ്റി, 60), ഹ്യൂഗോ എകിറ്റെക്കേ (78) എന്നിവര്‍ ഗോള്‍ നേടി. റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനായി ക്രിസ്ത്യാനോ റൊണാള്‍ഡോ 33ാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തും ഗോളടിച്ചു. 56ാം മിനിറ്റില്‍ ഹ്യൂയോണ്‍ സൂ ജാങ്ങ് ആതിഥേയ ടീമിന്റെ മൂന്നാം ഗോളിനുടമയായി. ഓള്‍ സ്റ്റാര്‍ ഇലവന്റെ അവസാന ഗോള്‍ 94ാം മിനിറ്റില്‍ ആന്‍ഡേഴ്സന്‍ ടാലിസ്ക നേടി. അമിതാഭ് ബച്ചനായിരുന്നു മത്സരത്തിലെ മുഖ്യാതിഥി.

രണ്ടാം മിനിറ്റില്‍ നെയ്മറുടെ മനോഹരമായ പാസില്‍നിന്നാണ് അറേബ്യന്‍ മണ്ണില്‍ ഒരുമാസത്തിന് ശേഷം മെസ്സിയുടെ മറ്റൊരു ഗോള്‍ പിറന്നത്. 33ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ വലകുലുക്കി. പി.എസ്.ജി ഗോളി കെയ്‍ലര്‍ നവാസ് കൈകൊണ്ട് റൊണാള്‍ഡോയുടെ മുഖത്തടിച്ചതിനായിരുന്നു പെനാല്‍റ്റി. സൗദിയില്‍ റൊണാള്‍ഡോയുടെ ആദ്യഗോളായിരുന്നു അത്. 39ാം മിനിറ്റില്‍ പി.എസ്.ജിയുടെ യുവാന്‍ ബെര്‍നാറ്റ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് ടീം 42ാം മിനിറ്റില്‍ മാര്‍ക്കിഞ്ഞോസിലൂടെ രണ്ടാം ഗോള്‍ നേടിയത്. ഒന്നാം പകുതിയുടെ അന്ത്യനിമിഷത്തില്‍ റൊണാള്‍ഡോയുടെ ഹെഡറില്‍ നിന്നുള്ള റീബൗണ്ട് ബാള്‍ റൊണാള്‍ഡോ തന്നെ വലയിലെത്തിച്ചു. സ്കോര്‍: 2-2. രണ്ടാം പകുതിയില്‍ പി.എസ്.ജി 4-3ന് ലീഡ് നേടിയ ശേഷം മെസ്സിയും എംബാപ്പെയും നെയ്മറുമടക്കമുള്ള താരങ്ങള്‍ തിരിച്ചു കയറി. തൊട്ടുമുമ്ബ് റൊണാള്‍ഡോയെയും കോച്ച്‌ കരക്ക് കയറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *